പുനരധിവാസ പദ്ധതിയിലെ 27 വീടുകള്‍ മന്ത്രി എ.പി അനില്‍കുമാര്‍ നാളെ കൈമാറും
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് ഉന്നതിയില്‍ പുനരധിവാസ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച വീടുകള്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ വെള്ളമുണ്ട എട്ടേനാല്‍ സിറ്റി ഓഡിറ്റോറിയത്തില്‍ നാളെ (ജൂലൈ 20) രാവിലെ ഒന്‍പതിന് ഗുണഭോക്താക്കള്‍ക്ക് കൈമാറും. പ്രകൃതിക്ഷോഭ അപകട ഭീഷണിയില്‍ ഉന്നതിയില്‍ താമസക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ റവന്യൂെ്രെടബല്‍ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കിയ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 27 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്. എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം കമര്‍ ലൈല, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവ!ര്‍ പങ്കെടുക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
