അവക്കാഡോ ഫെസ്റ്റ് ജൂലായ് 31 നും ആഗസ്റ്റ് ഒന്നിനും ബത്തേരിയില്‍.
ബത്തേരി: വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രോഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അവക്കാഡോ ദിനത്തോടനുബന്ധിച്ച് ജൂലൈ 31, ആഗസ്റ്റ് 1 തീയതികളില്‍ ദേശീയ സെമിനാര്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
അവക്കാഡോ കൃഷി, മൂല്യവര്‍ദ്ധനവ്, വിപണന സാധ്യതകള്‍ വയനാട് ഇന്‍വേസ്‌റ്റേഴ്‌സ് മീറ്റ്. എന്നിവ ചര്‍ച്ച ചെയ്യുന്ന ഈ ദേശീയ സെമിനാറില്‍ ഇന്ത്യയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞരും നയാസൂത്രകരും പങ്കെടുക്കും.അന്തര്‍ദേശീയ അവക്കോഡ ദിനമായ ജൂലായ് 31 ന് കൃഷി മന്ത്രി ടി.സിദീഖ് അവക്കാഡോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഹില്‍ ഫാര്‍മേഴ്‌സേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ എം.ആര്‍ സുനില്‍ കുമാര്‍, എക്‌സ് ചീഫ് സയന്റിസ്റ്റ് പി. മണിലാല്‍, ഡോ എ.ടി. സുരേഷ്, പി.പത്മരാജ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
