പൊന്മുടി കോട്ട മലമുകളില്‍ കുടുങ്ങിയ രണ്ടു യുവാക്കളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി
ബത്തേരി: പൊന്മുടി കോട്ട മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ ബത്തേരി ഫയര്‍ ഫോഴ്‌സും അമ്പലവയല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കല്ലൂര്‍ സ്വദേശികളായ മുബഷിര്‍, മുഹമ്മദ് മുന്‍ദീര്‍ എന്നിവരെയാണ് സുരക്ഷിതമായി താഴെയെത്തിച്ചത്. ഇന്ന് ഉച്ചയോടെയാണ് യുവാക്കള്‍ മലകയറിയത്. എന്നാല്‍ രാത്രിയായിട്ടും തിരികെ ഇറങ്ങാന്‍ വഴി കണ്ടെത്താനാകാതെ വന്നതോടെ രാത്രി ഏഴ് മണിയോടെ ഇവര്‍ ഫയര്‍ സ്‌റ്റേഷനിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു.വിവരമറിഞ്ഞ ഉടന്‍ പ്രദേശത്തെത്തിയ രക്ഷാസേന, നാട്ടുകാരുടെയും അമ്പലവയല്‍ പോലീസിന്റെയും സഹകരണത്തോടെ തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് രാത്രി ഒന്‍പതരയോടെ രണ്ടുപേരെയും കണ്ടെത്തി സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.സ്‌റ്റേഷന്‍ ഓഫീസര്‍ സി. എ. ശിവദാസന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
