OPEN NEWSER

Monday 27. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത

  • S.Batheri
27 Jul 2026

അമ്പലവയല്‍: തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട. വാണിജ്യ അളവില്‍ എം.ഡി.എം.എയുമായി ബൈക്ക് യാത്രികനെ പിടികൂടി.
കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അമ്പലവയല്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് 124.39 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു. ഇയാള്‍ മുന്‍പ് നിരവധി ലഹരിക്കേസുകളില്‍ പ്രതിയും സ്ഥിരം ലഹരി വില്‍പ്പനക്കാരനുമാണ്. 

20.07.2026 തീയതി ഉച്ചയോടെ കോട്ടൂര്‍ പാലത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. തമിഴ്‌നാട്, എരുമാട് ഭാഗത്ത് നിന്നും ഇയാള്‍ ഓടിച്ചു വന്ന കെ.എല്‍. 57 യു 3031 നമ്പര്‍ ഡോമിനര്‍ ബൈക്ക് പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് ലഹരി കണ്ടെടുത്തത്. പോലീസ് സംഘത്തില്‍ എസ്.ഐമാരായ എം. രവീന്ദ്രന്‍, വി.ജെ. എല്‍ദോ, എ.എസ്.ഐ സനല്‍, സി.പി.ഒ മുഹമ്മദ് അന്‍സാരി തുടങ്ങിയവരുണ്ടായിരുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
  • തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കും: മന്ത്രി ടി.സിദ്ധീഖ്
  • പൊന്മുടി കോട്ട മലമുകളില്‍ കുടുങ്ങിയ രണ്ടു യുവാക്കളെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി
  • ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
  • കള്ളാടി മണ്ണിടിച്ചില്‍ മേഖല എം.പി പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു
  • ദുരന്തമുഖത്ത് വയനാട്ടുകാര്‍ ഒറ്റക്കെട്ടായി നിലകൊണ്ടു: എം.പി പ്രിയങ്ക ഗാന്ധി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show