സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കും: കൃഷി മന്ത്രി ടി.സിദ്ദിഖ്.
പുല്‍പ്പള്ളി: കാര്‍ഷിക മേഖലയിലേയ്ക്ക് പുതുതലമുറയെ ആകര്‍ഷിക്കുന്നതിനായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. ക്ലബ്ബിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും. മുള്ളന്‍കൊല്ലി സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടമായി ഈ വര്‍ഷം 500 സ്‌കൂളുകളില്‍ ക്ലബ്ബുകള്‍ തുടങ്ങി കാര്‍ഷിക വൃത്തികള്‍ ആരംഭിക്കും. കര്‍ഷകര്‍, തദ്ദേശഭരണകൂട പ്രതിനിധികള്‍, പി.ടി.എ. തുടങ്ങിയവരെയെല്ലാം ഈ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കും. ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള പരിശീലനങ്ങളടക്കമുള്ള സഹായ സഹകരണങ്ങള്‍ കൃഷി വകുപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് ആലൂക്ക അധ്യക്ഷത വഹിച്ചു. സുവര്‍ണജൂബിലിയുടെ ലോഗോ പ്രകാശനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു എസ്.എസ്.എല്‍.സി.പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ആദരിച്ചു. മാനന്തവാടി രൂപതാ സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. കെ.സി. റോസക്കുട്ടി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ജില്ലാ പഞ്ചായത്തംഗം ഗിരിജാ കൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സോജന്‍ ടി.തോമസ്, പ്രഥമാധ്യാപിക സിസ്റ്റര്‍ കെ.ടി. ജോസഫീന, ബ്ലോക്ക് പഞ്ചായത്തംഗം സുമ ബിനീഷ്, ഗ്രാമപ്പഞ്ചായത്തംഗം സിനി ആന്റണി, ഡി.ഡി.ഇ. ശശീന്ദ്രവ്യാസ്, ഡി.ഇ.ഒ. സി.വി. മന്‍മോഹന്‍, പി.ടി.എ. പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍, ജില്‍സ് മണിയത്ത്, സിമി സജി, മിനി ജോണ്‍, കെ.വി. സോജന്‍, ബിജോയ് മാത്യു, അനീറ്റ ആന്‍ ജോബിസണ്‍, സജി കൊച്ചുകുടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
