OPEN NEWSER

Wednesday 08. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • Kalpetta
08 Jul 2026

വയനാട്: ആനക്കാംപൊയില്‍  കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ പദ്ധതി നടത്തിപ്പുകാരുടെയും കരാറുകാരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഭാഗത്ത് ഗുരുതര അനാസ്ഥയുണ്ടെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 
വയനാട് ജില്ലാ കളക്ടര്‍, പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ (റോഡ്‌സ്) എന്നിവര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 14 ന് ബത്തേരി മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.കാലവര്‍ഷം ശക്തി പ്രാപിക്കുന്ന വേളയില്‍  മുന്നറിയിപ്പുകള്‍ അവഗണിച്ച് നിര്‍മ്മാണം തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു.
    

അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും അപകടത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.  പ്രദേശത്ത് പ്രതികൂല കാലാവസ്ഥയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ഇരകള്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.  ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാനടിസ്ഥാനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളിന് രൂപം നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍
  • താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന് വിള്ളല്‍; യാത്രക്കാര്‍ ജാഗ്രത പാലിക്കണം
  • കള്ളാടി മണ്ണിടിച്ചില്‍; പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പാക്കും
  • വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • വയനാട് കള്ളാടി മണ്ണിടിച്ചില്‍: ആരോഗ്യവകുപ്പിന്റെ ഏകോപിത രക്ഷാപ്രവര്‍ത്തനം തുടരുന്നു; കണ്‍ട്രോള്‍ റൂം തുറന്നു
  • കള്ളാടി മണ്ണിടിച്ചില്‍: തിരച്ചില്‍ തുടരുന്നു; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ; മുഖ്യമന്ത്രി ഉച്ചയ്ക്ക് ദുരന്ത സ്ഥലം സന്ദര്‍ശിക്കും
  • കള്ളാടി മണ്ണിടിച്ചല്‍; നാല് സോണുകളായി തിരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും: മന്ത്രി എ.പി അനില്‍കുമാര്‍
  • വയനാട് മണ്ണിടിച്ചില്‍ : മൂന്ന് മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
  • കള്ളാടി മണ്ണിടിച്ചില്‍: 18 പേര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് മരണം സ്ഥിരീകരിച്ചു
  • കള്ളാടി-ആനക്കാം പൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show