OPEN NEWSER

Tuesday 07. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കള്ളാടി-ആനക്കാം പൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി

  • Kalpetta
07 Jul 2026

കല്‍പ്പറ്റ:കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെന്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്.
ആനക്കാംപൊയില്‍  കള്ളാടി ചുരം ചര്‍ച്ച തുടങ്ങിയ കാലം മുതല്‍ പരിസ്ഥിതിപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തില്‍ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ടാണ് മുന്‍ എല്‍.ഡി.എഫ് ഗവണ്മെന്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന കള്ളാടി ആനക്കാംപൊയില്‍ തുരങ്ക പാതയുടെ നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നിറുത്തിവയ്ക്കണമെന്ന് ആംആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം കല്‍പ്പറ്റയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


 പദ്ധതിപ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരിക്കുന്ന മണ്‍കൂന അടിയന്തിരമായി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ കലക്ടര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ സമിതി ചെയര്‍ പെഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇടപെട്ട് തുരങ്കനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിറുത്തി വയ്ക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഡോ. അ.ഠ. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. അജി കൊളോണിയ, ജില്ലാ സെക്രട്ടറി പോള്‍സന്‍ തോമാട്ടുചാല്‍, ജില്ലാ ട്രഷറര്‍ മനു മത്തായി,ഋ.ഢ. തോമസ്സ് , ഷെറിന്‍ റോയ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് റഫീക്ക്, മണ്ഡലം സെക്രട്ടറി സല്‍മാന്‍ റിപ്പണ്‍ എന്നിവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി-ആനക്കാം പൊയില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം: ആം ആദ്മി പാര്‍ട്ടി വയനാട് ജില്ലാ കമ്മിറ്റി
  • വയനാട് തുരങ്കപാത മണ്ണിടിച്ചില്‍: 3 പേര്‍ മരണപ്പെട്ടു; 9 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍
  • കള്ളാടി തുരങ്ക പാത മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍; സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിര്‍മ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്
  • തുരങ്കപത ; കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍
  • റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show