വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാതെ നശിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ എം എല്‍ എ ഉഷാ വിജയന്‍ ആശുപത്രി സന്ദര്‍ശിച്ചു. കെട്ടിട സമുച്ചയങ്ങളില്‍ പൂട്ടിയിട്ട നിലയിലും അശ്രദ്ധമായി ഉപേക്ഷിച്ച നിലയിലുമായിരുന്നു ഉപകരണങ്ങള്‍ കൂട്ടിയിട്ടിരുന്നത്.
എയര്‍ കണ്ടീഷണറുകള്‍, വന്‍കിട ലോണ്‍ട്രി മെഷീനുകള്‍, മൊബൈല്‍ ഫ്രീസര്‍ യൂണിറ്റുകള്‍
,രോഗികള്‍ക്ക് അടിയന്തരമായി ആവശ്യമായ വീല്‍ചെയറുകള്‍, സ്‌ട്രെച്ചറുകള്‍, ലക്ഷങ്ങള്‍ വിലവരുന്ന മരുന്നുകള്‍ മുതലായവയാണ് പൊടിപിടിച്ചും തുരുമ്പെടുത്തും നശിച്ച നിലയില്‍ കണ്ടെത്തിയത്.സാധാരണക്കാരായ നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് അധികൃതരുടെ കടുത്ത അനാസ്ഥ മൂലം ഈ ദുരവസ്ഥ ഉണ്ടായതെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എം.എല്‍.എ വ്യക്തമാക്കി.
മെഡിക്കല്‍ കോളേജുകളുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ കോടികളുടെ ഉപകരണങ്ങള്‍ നശിക്കുന്ന പശ്ചാത്തലത്തില്‍, കഴിഞ്ഞ 10 വര്‍ഷത്തെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എം.എല്‍.എയുടെ സന്ദര്‍ശനവും തുടര്‍നടപടികളും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
