OPEN NEWSER

Sunday 05. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും

  • Kalpetta
05 Jul 2026

സുഗന്ധഗിരി ഗോത്ര വര്‍ഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ മ്യൂസിയമാണ് സുഗന്ധഗിരിയില്‍ ഒരുങ്ങുന്നതെന്നും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അറിയപ്പെടുന്ന പ്രധാന ഗോത്രവര്‍ഗ വിജ്ഞാന കേന്ദ്രമായി ഇത് മാറുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 10 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടം നവംബര്‍ പകുതിയോടെ ഉദ്ഘാടനത്തിന് സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.
 
വയനാട്ടിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെയും ഗോത്ര ജന വിഭാഗത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പരമ്പരാഗത അറിവുകളും അടയാളപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഗോത്ര ജനവിഭാഗങ്ങള്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ ചരിത്രവും മ്യൂസിയത്തിന്റെ ഭാഗമായി മാറും. ജില്ലയിലെ അറിയപ്പെടുന്നവരും ഇതുവരെ അറിയപ്പെടാത്താവരുമായ 120ല്‍ അധികം ഗോത്ര വര്‍ഗ സ്വതന്ത്ര്യ സമര സേനാനികളുടെ ചരിത്രം വിശദമായ വിദഗ്ധ പഠനത്തിലൂടെ രേഖപ്പെടുത്തിക്കഴിഞ്ഞു. കേന്ദ്ര ഗോത്രവര്‍ഗകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് മ്യൂസിയം നിര്‍മ്മാണം പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്റ് ഷെഡ്യൂള്‍ഡ് െ്രെടബ്‌സിന് (കിര്‍ത്താട്‌സ്) ആണ് നടത്തിപ്പ് ചുമതല.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.

നിലവില്‍ ആദ്യഘട്ടത്തിന്റെ 60 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര സര്‍ക്കാരുമായുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി അഡ്വ. ടി സിദ്ധിഖ് പറഞ്ഞു. മ്യൂസിയത്തിലേക്കുള്ള റോഡ് നിര്‍മാണത്തിന്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിനൊപ്പം എന്‍ ഊര് ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടി ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് രൂപീകരിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തണമെന്ന് മന്ത്രി  നിര്‍ദേശിച്ചു. സംസ്ഥാന ബജറ്റില്‍ വയനാടിനായി പ്രഖ്യാപിച്ച െ്രെടബല്‍ സര്‍വകലാശാല സുഗന്ധഗിരി ഗോത്രവര്‍ഗ സ്വതന്ത്ര്യ സമര സേനാനി മ്യൂസിയവുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.

പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ നാസര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് രാജേഷ് രാജശേഖരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗന്ധഗിരി മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി അഡ്വ. ടി സിദ്ധിഖ് വിലയിരുത്തി; ആദ്യഘട്ടം നവംബറോടെ ഉദ്ഘാടനത്തിന് സജ്ജമാകും
  • കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയില്‍
  • ഡ്രൈവിങ്ങിനിടെ ദേഹാസ്വസ്ഥ്യം; ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
  • മെത്താഫിറ്റാമിനും ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍
  • വാടക വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
  • സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ഓപ്പറേഷന്‍ തൂഫാന്‍ ; ബത്തേരിയില്‍ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വന്‍ ഹാന്‍സ് ശേഖരം പിടികൂടി
  • മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നിലായി മഴയളവ് : ജൂണ്‍ മാസത്തില്‍ വയനാട് ജില്ലയില്‍ കാലവര്‍ഷം മന്ദഗതിയില്‍
  • പെരിക്കല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show