വാടക വീട്ടില്‍ കയറി സ്വര്‍ണാഭരണം കവര്‍ന്നു: നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
മാനന്തവാടി: മാനന്തവാടിയില്‍ വാടക വീട്ടില്‍ രാത്രി അതിക്രമിച്ചു കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍. കോഴിക്കോട് , കുന്ദമംഗലം, പുലൂര്‍, മുരിങ്ങാത്തൊടികയില്‍ എം. മുഹമ്മദലി (67) യെയാണ് സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മാനന്തവാടി പോലീസ് വലയിലാക്കിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ജൂണ്‍ മാസം 29നാണ് മാനന്തവാടി കെഎസ്ആര്‍ടിസി ഗാരേജ് റോഡില്‍ വാടക വീട്ടില്‍ മോഷണം നടന്നത്. ക്വാര്‍ട്ടേഴ്‌സിലെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന മൂന്നര പവന്‍ തൂക്കമുള്ള മാല ഇയാള്‍ കവരുകയായിരുന്നു. 39 വയസ്സ് മുതല്‍ മോഷണം തുടങ്ങിയ ഇയാള്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. നാലു മാസം മുന്‍പാണ് ഇയാള്‍ ജയിലില്‍ നിന്നിറങ്ങിയത്.
ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ സോബിന്‍, മുര്‍ഷിദ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ മനീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോബിന്‍, റയീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ നിസാര്‍, ഷിന്റോ, സിദ്ധീഖ്, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
