ഓപ്പറേഷന്‍ തൂഫാന്‍ ; ബത്തേരിയില്‍ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വന്‍ ഹാന്‍സ് ശേഖരം പിടികൂടി
ബത്തേരി: ബത്തേരിയില്‍ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വന്‍ ഹാന്‍സ് ശേഖരം പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച 5615 പാക്കറ്റും, വീട് മുറ്റത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ നിന്നായി 795 പാക്കറ്റുമടക്കം 6410 പാക്കറ്റ് ഹാന്‍സ് ശേഖരവും, കൂടാതെ 30 പാക്കറ്റ് പാന്‍ മസാലയുമാണ് പിടികൂടിയത്. ബീനാച്ചി എക്‌സ് സര്‍വീസ് മെന്‍ കോളനിയിലെ മുത്തങ്ങയില്‍ എം.ഹാരിസ് (39)ന്റെ വീട്ടില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
വീട്ടിനുള്ളില്‍ കിടപ്പുമുറിക്ക് താഴെ, അലമാര വെച്ച് മറച്ച നിലയിലായിരുന്നു രഹസ്യ അറ നിര്‍മ്മിച്ചിരുന്നത്. മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കെ എല്‍ 11 ബി ഇ 0087 നമ്പര്‍ ക്വിഡ് കാറില്‍ നിന്ന് 750 പാക്കറ്റും, കെ എല്‍ 56 വൈ 3418 സ്‌കൂട്ടറില്‍ നിന്നും 45 പാക്കറ്റുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹാരിസിനെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ മാസം ജൂണ്‍ ഏഴിനും ബത്തേരിയില്‍ നിന്ന് വന്‍ ലഹരി ശേഖരം പിടികൂടിയിരുന്നു. ബീനാച്ചി ദൊട്ടപ്പന്‍കുളത്തെ വീട്ടില്‍ നിന്ന് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാന്‍സും, 1800 പാക്കറ്റ് കൂള്‍ ലിപ്പുമാണ് പിടിച്ചെടുത്തത്. വീടിനുള്ളില്‍ അലമാരയുടെ പുറകില്‍ രഹസ്യ അറയുണ്ടാക്കി ചാക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ജില്ലാ പോലീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
