OPEN NEWSER

Wednesday 01. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒന്‍പത് ജില്ലകളില്‍ മുന്നറിയിപ്പ്

  • Keralam
01 Jul 2026

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമായി. അതിശക്തമായ മഴ തുടരും. ഒന്‍പത് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പുമുണ്ട്. ഈമാസം നാലുവരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ ന്യൂന മര്‍ദ പാത്തീ സ്വാധീനമാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ അതിശക്ത മഴയ്ക്ക് കാരണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. ജൂലൈ മാസത്തിലും സാധാരണയേക്കാള്‍ കുറവ് മഴയാണ് കേരളത്തില്‍ ലഭിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസമടക്കം മഴയെ സ്വാധീനിച്ചിട്ടുണ്ട്.

ശക്തമായ മഴ കാരണം കണ്ണൂര്‍, കാസര്‍?ഗോഡ് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മൂന്ന് ദിവസം തുടര്‍ച്ചയായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുനന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി; അതിശക്തമായ മഴ തുടരും, ഒന്‍പത് ജില്ലകളില്‍ മുന്നറിയിപ്പ്
  • സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം
  • വയനാട് ജില്ലയില്‍ 45966 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി
  • ശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍; കര്‍ണാടകയില്‍ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്; പബ്ലിക് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show