സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം
കല്‍പ്പറ്റ: വയനാട് ജില്ലയിലെ സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ബസ് ജീവനക്കാര്‍ ഉടമകളുടെ പിന്തുണയോടെ സൂചനാ പണിമുടക്ക് നടത്തുകയാണ്. ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാലം സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഒന്നുമുതല്‍ ഓട്ടം നിര്‍ത്താന്‍ മുന്നൂറോളം ബസ് ഉടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഫീസ് അടച്ച് ജി ഫോം നല്‍കി. ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്താണ് ജി ഫോം നല്‍കിയത്. വരും ദിവസം കൂടുതല്‍പേര്‍ നല്‍കും. സര്‍വീസ് നിര്‍ത്തിയാല്‍ ജില്ലയിലെ യാത്രാപ്രശ്‌നം ഗുരുതരമാകും. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ വലയും. ജില്ലയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്‌കൂളിലും കോളേജുകളിലും പോകാന്‍ സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ ഓട്ടം നിലച്ചാല്‍ പഠനം മുടങ്ങും. മറ്റുള്ളവരുടെ യാത്രയും ഗുരുതര പ്രതിസന്ധിയിലാകുമെന്നും സിപിഐഎം. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിച്ച് തൊഴിലിന് പോയി തിരിച്ചുവരുന്നവര്‍ ഏറെയാണ്. ഇവരും പ്രതിസന്ധിയിലാകും. മറ്റുയാത്രാ സ!ൗകര്യങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങള്‍ നിരവധിയാണ്. ഇവിടെ ജനജീവിതംതന്നെ സ്തംഭിക്കും. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളില്‍. ദിവസവും കിലോമീറ്ററുകളോളം യാത്രചെയ്ത് പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നവരാണ് ജില്ലയിലെ തൊഴിലാളികളില്‍ സിംഹഭാഗം. അനിശ്ചിതകാലം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത് ആയിരക്കണക്കിന് ബസ് തൊഴിലാളികളുടെ കുടുംബങ്ങളെയും ഇരുട്ടിലാക്കും. ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തുമെന്ന പ്രഖ്യാപനമുണ്ടായിട്ടും സര്‍ക്കാര്‍ ഒരുഇടപെടലും നടത്തിയിട്ടില്ല. ദുരിതം മുഴുവന്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. 460 സ്വകാര്യ ബസാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. എല്ലാവരും ജൂലൈ ഒന്നുമുതല്‍ അനിശ്ചിതകാലം സര്‍വീസ് നിര്‍ത്തുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ നിലയില്‍ സര്‍വീസ് നടത്തിക്കൊണ്ടുപോകാനാകില്ലെന്നും കിട്ടുന്ന വരുമാനം ഡീസല്‍ ചെലവിനും െ്രെഡവറുടെയും കണ്ടക്ടറുടെയും കൂലിക്കും തികയുന്നില്ലെന്നും പ്രതിദിനം ബാധ്യത ഏറുകയാണെന്നുമാണ് ബസ് ഉടമകളുടെ നിലപാട്. ഉടമകളുടെ സംഘടനകളായ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷനും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ പലസര്‍വീസുകളും വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ജനങ്ങളുടെ യാത്രാ സ!ൗകര്യം ഉറപ്പാക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
