OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

  • Kalpetta
27 Jun 2026

കല്‍പ്പറ്റ: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള തുള്ളി മരുന്ന് വിതരണം നാളെ (ജൂണ്‍ 28ന)് നടക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ രാവിലെ 9.30ന് പ്രിയങ്കാ ഗാന്ധി വാദ്ര എം.പി നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സംസ്ഥാന നിരീക്ഷകന്‍ ഡോ.വി ജിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. 

ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള 523 ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നകുന്നതിന് ബസ് സ്റ്റാന്റ്, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 23 ട്രാന്‍സിറ്റ്  ബൂത്തുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ തുള്ളിമരുന്ന് നല്‍കുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കും. പ്രത്യേക പരിശീലനം ലഭിച്ച ആശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് വിതരണം നടത്തുക. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍, ലയേണ്‍സ്, ഇതര സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show