OPEN NEWSER

Sunday 28. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍

  • Mananthavadi
26 Jun 2026

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍  വെച്ച്കാറില്‍ കടത്തുകയായിരുന്ന അതിമാരക ലഹരിമരുന്നായ മെത്താഫിറ്റമിനുമായി നാല് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷന്‍ തണ്ടര്‍' പരിശോധനയുടെ ഭാഗമായി ഇന്ന് പുലര്‍ച്ചെയാണ് 9 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടിയത്.പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില്‍ വീട്ടില്‍ ഷെഹീര്‍.എ (38),    ചക്കാലകണ്ടിയില്‍ വീട്ടില്‍ മുസ്തഫ സി.കെ (46), തൃശ്ശൂര്‍ വടക്കാഞ്ചേരി  മുള്ളോര്‍ക്കര ഇല്ലിക്കോട്ടില്‍ വീട്ടില്‍ റിന്‍ഷാദ് ഇ.എച്ച് (28), പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് പൊന്നോത്തുവളപ്പില്‍ വീട്ടില്‍ ജംഷീര്‍ പി.വി (33) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 6 എ 00633 നമ്പര്‍ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പത്ത് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

പരിശോധനയില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് അന്റീ നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് എം, സുദീപ് ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ പ്രസാദ് കെ, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്റീവ് ഓഫീസര്‍ ചാള്‍സ്‌കുട്ടി കെ ഇ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത് പി സി, രാജേഷ് എം ജി , കേരള മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യുണിറ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ചന്ദ്രന്‍ എ സി, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുമേഷ് വി എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ െ്രെഡവര്‍ ജെനീഷ് എം എസ് എന്നിവര്‍ പങ്കെടുത്തു

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും: എം.പി പ്രിയങ്ക ഗാന്ധി വാദ്ര
  • മഴ മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം സജീവമാകുന്നു; ഇന്ന് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show