OPEN NEWSER

Thursday 25. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • Mananthavadi
25 Jun 2026

മാനന്തവാടി: മാനന്തവാടി ടൗണിലെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും കെഎസ്ആര്‍ടിസി ബസുകളിലും വനിതാ യാത്രക്കാരുടെ സ്വര്‍ണ്ണമാലകള്‍ നഷ്ടപ്പെടുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് സ്ത്രീകളില്‍ നിന്നായി പത്ത് പവനിലധികം തൂക്കം വരുന്ന സ്വര്‍ണ്ണമാലകളാണ് നഷ്ടപ്പെട്ടത്. കൊട്ടിയൂര്‍ ഉത്സവവുമായി ബന്ധപ്പെട്ട് തിരക്കുള്ള സമയത്താണ് ആദ്യത്തെ രണ്ട് ആഭരണങ്ങള്‍ നഷ്ടപെട്ടത്. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ ആറരപവന്റെ മാലയും സമാനമായ രീതിയില്‍ നഷ്ടപ്പെട്ടു. ഉത്സവത്തിരക്കും ബസുകളിലെ തിരക്കും മുതലെടുത്ത് ചിലര്‍ ദുരുപയോഗം ചെയ്യുന്നതായാണ് സൂചന.തുടര്‍ച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, ബസ് യാത്രക്കാരായ വനിതകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും ആഭരണങ്ങള്‍ ശ്രദ്ധിക്കണമെന്നും സംശയസ്പദമായ സാഹചര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ ബസ് കണ്ടക്ടര്‍മാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, യാത്രക്കാരെ ബോധവത്കരിക്കാന്‍ ശ്രമിക്കണമെന്നും പോലീസ് അറിയിച്ചു. ടൗണിലും ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show