കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
മാനന്തവാടി: കൊട്ടിയൂര്‍ ഉത്സവത്തിന്റെ സമാപനത്തിന് ശേഷം മുതിരേരിയില്‍ തിരിച്ചെത്തിയ മുതിരേരി വാള്‍ 26 ന് വാളറയിലേക്ക് മാറ്റും. മിഥുന മാസത്തിലെ ചിത്രനക്ഷത്രത്തില്‍ ഇന്നാണ് വാള്‍ തിരിച്ചുവന്നത്. വാള്‍ ഇന്ന് ശിവലിംഗ പ്രതിഷ്ഠയോട് ചേര്‍ത്ത് വയ്ക്കുകയും നടയടയ്ക്കുകയും ചെയ്തു. ചോതി ദിവസമായ വ്യാഴാഴ്ച പൂജാദി കര്‍മ്മങ്ങളോ നിവേദ്യമോ ക്ഷേത്രത്തില്‍ ഇല്ല. ഇതിന് പഷ്ണി എന്നാണ് പറയുന്നത്. വെള്ളിയാഴ്ച വിശാഖം നാളില്‍ തുളസി ഇലകള്‍ കൊണ്ട് മൂടിയ ശിവലിംഗത്തില്‍ നിന്നും ഇലകള്‍ മാറ്റി ശുദ്ധി ക്രിയകള്‍ക്കും നവകം, 25 കുടം അഭിഷേകം, തുടങ്ങിയ വിശേഷാല്‍ പൂജകള്‍ നടത്തും.ചടങ്ങുകള്‍ക്ക് കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കാട്ടിരി കുഞ്ഞനിയന്‍നമ്പൂതിരിപ്പാട് സുരേന്ദ്രന്‍ നമ്പൂതിരി, സുരേഷ് നമ്പൂതിരി , ഹരിഷ് വാര്യര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. വാളിനും പൂജ കളും അഭിഷേകവും നടത്തി വാളറയിലേക്ക് മാറ്റി വാളറ പൂട്ടി താക്കോല്‍ കോഴിയോട്ട് മൂപ്പില്‍ നമ്പ്യാരെ ഏല്‍പ്പിക്കും. തുടര്‍ന്ന് 28. ദിവസം ഇല്ലാതിരുന്ന പൂജാദി കര്‍മ്മങ്ങളും നിവേദ്യവും ഭക്തര്‍ക്ക് പ്രവേശനവും ആരംഭിക്കുന്നു.
വാള് പോയാല്‍ ക്ഷേത്രനടയില്‍ വയ്ക്കുന്ന മുള്ള് കോഴിയോട്ട് മൂപ്പില്‍ നമ്പ്യാര്‍ കുളിച്ച് ശുദ്ധിയോടെ എത്തി എടുത്ത് മാറ്റുന്നു ഇതോടെ ശിവപെരുമാളിന്റെ ഭൂതഗണങ്ങള്‍ ക്ഷേത്രത്തില്‍ വാള് വരുന്നതിന് ഒരുങ്ങി നില്‍ക്കുന്നു എന്നാണ് വിശ്വാസം വാളറയിലേക്ക് മാറ്റുന്ന ദിവസം വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരികും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
