OPEN NEWSER

Wednesday 24. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം

  • Kalpetta
24 Jun 2026

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതിക്ക് (എസ്.എം.എ.എം) കീഴില്‍ യന്ത്രോപകരണങ്ങള്‍ വാങ്ങാന്‍ അവസരം. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും ഈ പദ്ധതിക്ക് കീഴില്‍ സബ്‌സിഡിയോടെ ലഭ്യമാവും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡി ലഭ്യമാവും. ഈ സാമ്പത്തിക വര്‍ഷത്തിലെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ ഒന്ന് രാവിലെ 11 മുതല്‍  http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് മുഖേന നല്‍കാം. കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്.എച്ച്.ജികള്‍ എഫ്.പി.ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കുന്നുണ്ട്. കൂടാതെ എഫ്.ആര്‍.എ പട്ടയമുള്ള ഗുണഭോക്താക്കള്‍ക്ക് എല്ലാ കാറ്റഗറിയിലും 90 ശതമാനം വരെയും ആനുകൂല്യങ്ങള്‍ ലഭിക്കും.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്കുള്ള അപേക്ഷകളില്‍, അര്‍ഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യങ്ങളില്‍, അഗ്രി മെഷിനറി പോര്‍ട്ടലില്‍ പുതുതായി ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ നറുക്കെടുപ്പ് മുഖേന ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടത്തും. അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ അപേക്ഷകര്‍ക്കും നറുക്കെടുപ്പ് നടപടിയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാകും. നറുക്കെടുപ്പ് നടപടികളുടെ തീയതി, സമയം, ഫലം എന്നിവ അഗ്രി മെഷിനറി പോര്‍ട്ടല്‍ മുഖേന പ്രസിദ്ധീകരിക്കും. പദ്ധതി ചിലവ് 10 ലക്ഷം രൂപയില്‍ കൂടുതലാകുന്ന കസ്റ്റം ഹയറിങ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് പദ്ധതികള്‍ ക്രെഡിറ്റ് ലിങ്ക്ഡ് ബാക് എന്‍ഡഡ് ക്യാപിറ്റല്‍ സബ്‌സിഡി മാതൃകയിലാണ് നടപ്പിലാക്കുന്നത്. അംഗീകൃത ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള സബ്‌സിഡി ബാക് എന്‍ഡഡ് ക്യാപിറ്റല്‍ സബ്‌സിഡിയായി അനുവദിക്കും. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും കണിയാമ്പറ്റ മിലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായോ  കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9383471924 , 9383471915. ഇമെയില്‍: aeeagriwayanad@gmail.com



advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
  • ചികിത്സ നിഷേധിച്ച സംഭവം; പ്രതിഷേധവുമായി ബിജെപി
  • മുഹറം അവധി ജൂണ്‍ 26 വെള്ളിയാഴ്ച; വ്യാഴം പ്രവൃത്തി ദിനം
  • ആദിവാസി ബാലികയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി; മാനന്തവാടി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തിനെതിരെ പിതാവിന്റെ പരാതി
  • ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
  • വയനാട് മെഡിക്കല്‍ കോളേജ്: അമ്പുകുത്തിയിലെ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര വനംവകുപ്പിന്റെ തടസ്സം; നിയമസഭയില്‍ മന്ത്രി കെ. മുരളീധരന്‍
  • മഴ വടക്കോട്ട്; രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത,
  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show