ഓപ്പറേഷന്‍ തൂഫാന്‍ ; 53 ഗ്രാമോളം എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍
ബത്തേരി: കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലില്‍ മാളിയേക്കല്‍ വീട്ടില്‍ കെ.കെ ഷാരുഖ് അസിം (33), ബേപ്പൂര്‍ കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാര്‍ട്ട്‌മെന്റില്‍ ഷെയ്ഖ് ഇര്‍ഷാദ് ഹുസൈന്‍ (35) എന്നിവരെയാണ് പിടികൂടിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ വലയിലായത്. കര്‍ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ എ 22 എം ഇ 7498 നമ്പര്‍ കാര്‍ പരിശോധിച്ചതില്‍ കാറിന്റെ പിന്‍സീറ്റില്‍ ബാഗിനുള്ളില്‍ സിപ്പ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ച നിലയിലാണ് 52.977 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഇത് വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ശ്രീതു, സനല്‍, എ എസ് ഐ ശ്യാം ലാല്‍, എസ്.സി.പി.ഓ പ്രസാദ്, സി.പി.ഒ മിഥുന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
