OPEN NEWSER

Sunday 21. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്

  • Keralam
21 Jun 2026

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മുന്നറിയിപ്പ്. നാളെയും 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്ത് ഇടവപ്പാതി (മണ്‍സൂണ്‍) വീണ്ടും ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരിക്കും ഏറ്റവും ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 23 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്‌തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നീ പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ കര്‍ണാടകയില്‍ ജൂണ്‍ 21 മുതല്‍ 25 വരെയും, കര്‍ണാടകയുടെ വടക്കന്‍ – തെക്കന്‍ ഉള്‍പ്രദേശങ്ങളില്‍ ജൂണ്‍ 22, 23 തീയതികളിലും അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമെ, ലക്ഷദ്വീപില്‍ ജൂണ്‍ 21ഓടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
  • ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
  • ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show