ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
പുല്‍പ്പള്ളി: പുല്‍പ്പള്ളി മൃഗാശുപത്രിയില്‍ അടിയന്തരമായി മൃഗ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന്റെ നേതൃത്വത്തില്‍ മൃഗാശുപത്രി യിലേക്ക് ജൂണ്‍ 20ന് മാര്‍ച്ച് നടത്തും. ഏപ്രില്‍ ഒന്നു മുതല്‍ ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പ്രമോഷന്‍ ലദിച്ച് സ്ഥലം മാറിപ്പോയതിനുശേഷം നാളിതുവരെയായി വെറ്ററിനറി സര്‍ജനെ നിയമിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്. നിരവധി പശുക്കള്‍ ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെടുകയും ചെയ്തു. കര്‍ഷകര്‍ സ്വയം ചികിത്സ തുടങ്ങുന്നതും അപകടമാണ്. പുല്‍പ്പള്ളി പഞ്ചായത്തിന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും സഞ്ചരിക്കുന്ന മൃഗാശുപത്രിയും ഉടന്‍ സേവനം ആരംഭിക്കണമെന്നാ കര്‍ഷകരുടെ ആഴശ്യം.
പല ദിവസങ്ങളിലും ക്ഷീരകര്‍ഷകരും ഹോസ്പിറ്റല്‍ ജീവനക്കാര്‍ തമ്മിലും വാക്കേറ്റം ഉണ്ടാവുന്നു. വലിയ രീതിയില്‍ കര്‍ഷകര്‍ ക്ഷീ രമേഖലയില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ ചികിത്സാ സൗകര്യം കൂടെ ഇല്ലാതിരുന്നാല്‍ പാലുല്‍പാദനം ഗണ്യമായി കുറയും. അതുകൊണ്ട് അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങ ളും സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമ രമെന്ന് ക്ഷീരസംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി പ്രസ്താവനയില്‍ പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
