പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
വെള്ളമുണ്ട: പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പിതാവിന് ഐ.പി.സി , പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റുകളിലെ വിവിധ വകുപ്പുകളിലായി 14 വര്‍ഷത്തെ തടവും 130000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആര്‍ സുനില്‍ കുമാര്‍ ശിക്ഷ വിധിച്ചത്. 2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ വെള്ളമുണ്ട സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന പി എന്‍ മുരളീധരന്‍ കേസില്‍ ആദ്യാന്വേഷണം നടത്തുകയും തുടര്‍ന്ന് സബ് ഇന്‍സ്പക്ടറായിരുന്ന എം പി ഷാജി അന്വേഷണം പൂര്‍ത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
