പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
കല്‍പ്പറ്റ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. ജൂണ്‍ 19ന് വൈകുന്നേരം 4.30ന് കോഴിക്കോട് കല്ലായി റോഡിലുള്ള ജില്ലാ സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി. സംസ്ഥാന തൊഴില്‍ വകുപ്പ്, ജന പ്രതിനിധികള്‍, തൊഴിലുടമകള്‍, പിഎംവി.ബി.ആര്‍.വൈ ഗുണഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യമായി ഇ.പി.എഫ്.ഒ അംഗത്വം നേടുന്ന, പ്രതിമാസം ഒരു ലക്ഷം രൂപ വരെ വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്ന തൊഴില്‍ ബന്ധിത പ്രോത്സാഹന പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന. പദ്ധതി പ്രകാരം പുതുതായി ജോലിയില്‍ ചേര്‍ന്ന തൊഴിലാളികള്‍ക്കുള്ള നിയമന കത്തിന്റെ വിതരണവും പരിപാടിയില്‍ നടക്കും. തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും പദ്ധതികളെക്കുറിച്ചും ഇ.പി.എഫ്.ഒയുടെ പുതിയ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.
യോഗ്യരായ ജീവനക്കാര്‍ക്ക് ഒരു മാസത്തെ വേതനത്തിന് തുല്യമായ തുക (പരമാവധി 15,000 രൂപ) രണ്ട് ഗഡുക്കളായി ഇന്‍സെന്റീവ് ലഭിക്കും. ആദ്യ ഗഡു ആറ് മാസത്തെ തുടര്‍ച്ചയായ ജോലിക്ക് ശേഷവും രണ്ടാമത്തെ ഗഡു 12 മാസത്തെ തൊഴിലും സാമ്പത്തിക സാക്ഷരതാ കോഴ്‌സും പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കും. തൊഴിലുടമകള്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുമ്പോള്‍ ഒരു ജീവനക്കാരന് പ്രതിമാസം 3,000 രൂപ വരെ പ്രോത്സാഹനവും ഈ പദ്ധതിയിലൂടെ നല്‍കുന്നുണ്ട്. 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയില്‍ സ്യഷ്ടിക്കപ്പെട്ട എല്ലാ ജോലികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ബാധകമാണ്. ഉത്പാദന മേഖലയില്‍ 2029 ജൂലൈ 31 വരെ പദ്ധതിക്ക് കാലാവധിയുമുണ്ട്. .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
