OPEN NEWSER

Sunday 12. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രിയദര്‍ശിനി പദ്ധതി; സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന നടപടി: മന്ത്രി ടി സിദ്ധിഖ്

  • Kalpetta
15 Jun 2026

കല്‍പ്പറ്റ: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമാക്കിയ പ്രിയദര്‍ശിനി പദ്ധതി സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മുന്നേറ്റമാണെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ്. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത്തരക്കാര്‍ക്കും  സാധാരണക്കാര്‍ക്കും വലിയ ആശ്വാസമായി സൗജന്യ യാത്രാ പദ്ധതി മാറും. വര്‍ഷം 30,000 മുതല്‍ 60,000 രൂപ വരെ യാത്രാക്കൂലി ഇനത്തില്‍ സ്ത്രീകള്‍ക്ക് ലാഭിക്കാന്‍ കഴിയുന്നത് കുടുംബ ബജറ്റിന് കരുത്താവും. വയോജനങ്ങള്‍ക്കായുള്ള പ്രത്യേക വകുപ്പ് രൂപീകരണവും കെ.എസ്.ആര്‍.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാര്‍ത്ഥ്യമായതോടെ പ്രകടനപത്രികയില്‍ മുന്നോട്ടുവെച്ച രണ്ട് പ്രധാന വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് വരുന്ന അധിക ചെലവ് ഒരു ബാധ്യതയായല്ല, മറിച്ച് ഉത്തരവാദിത്തമായാണ് ഏറ്റെടുക്കുന്നത്. സമൂഹത്തിലെ ഓരോ ജനവിഭാഗങ്ങളുടെയും മുഖത്ത് തെളിയുന്ന പുഞ്ചിരിയാണ് ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ടി സിദ്ധിഖ് പ്രിയദര്‍ശിനി പദ്ധതിയിലെ ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നല്‍കി. തുടര്‍ന്ന് ആദ്യ സര്‍വീസ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. യാത്രാക്കാരെ ബസില്‍ കയറി മന്ത്രി അഭിവാദ്യം ചെയ്തു. നിരവധി സ്ത്രീകളാണ് പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടന സര്‍വീസില്‍ തന്നെ യാത്ര ചെയ്യാന്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അദ്ധ്യക്ഷയായി. ജില്ലാ ട്രാന്‍സ്ര്‍പോര്‍ട്ട് ഓഫീസര്‍ ടി.ആര്‍ രാജേഷ്, ഡിപ്പോ എഞ്ചിനീയര്‍ സലാമത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, യാത്രക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

ജില്ലയിലെ മൂന്ന് ഡിപ്പോകളില്‍ നിന്നായി ആകെ 169 സര്‍വീസുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുന്നത്. മാനന്തവാടി ഡിപ്പോയില്‍ നിന്ന് 68ഉം സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് 59ഉം കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് 42ഉം സര്‍വീസുകളിലുമാണ് സൗജന്യ യാത്ര ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് ജില്ലകളില്‍ നിന്നെത്തുന്ന ഓര്‍ഡിനറി ബസുകളിലും സൗജന്യ യാത്ര ചെയ്യാം.  ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് പുറമെ സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്‌റ്റേജ് ലിമിറ്റഡ് സ്‌റ്റോപ്പ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നിങ്ങനെ ഏഴ് വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര സാധ്യമാവും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
  • വയനാട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു ;മേപ്പാടിയില്‍ നിയന്ത്രണം തുടരും
  • നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന് പരിക്ക്
  • വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി
  • എംഡിഎംഎ യുമായി യുവാക്കള്‍ പിടിയില്‍
  • മണ്ണിടിച്ചില്‍ പ്രഭവകേന്ദ്രം ഖനന മേഖലയ്ക്ക് പുറത്തെന്ന് കൊങ്കണ്‍ റെയില്‍വേ
  • ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show