അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
വയനാട്: അര്‍ബുദം ബാധിച്ച് വ്രണം വന്ന ആദിവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിയെ കുറിച്ച് അന്വേഷണം നടത്തി മാനന്തവാടി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസറും വയനാട് ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. മാനന്തവാടിയിലാണ് സംഭവം. അര്‍ബുദം ബാധിച്ച് മുഖത്ത് പുഴുവരിച്ച നിലയിലാണ് തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന്‍ എന്ന 66 കാരനായ ആദിവാസി വയോധികനെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ്, ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ രോഗിയെ എത്തിച്ചെങ്കിലും അധികൃതര്‍ കൈയൊഴിയുകയായിരുന്നുവെന്നാണ് പരാതി. ഒടുവില്‍ നാട്ടുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ചികിത്സ ലഭ്യമാക്കിയതുമെന്നാണ് പരാതി. അടുത്ത ബന്ധുക്കളില്ലാത്ത വയോധികനെ സഹായിക്കാന്‍ പട്ടികവര്‍ഗ വകുപ്പും തയ്യാറായില്ലെന്നും പരാതിയുണ്ട്. ജൂണ്‍ 8 നാണ് സംഭവമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
