OPEN NEWSER

Wednesday 17. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പനിയും ഛര്‍ദിയും; യുവതി മരിച്ചു

  • Mananthavadi
17 Jun 2026

പേരിയ: പനിയേയും ഛര്‍ദിയേയും തുടര്‍ന്ന് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റില്‍ കുറ്റിവയല്‍ ഉന്നതിയിലെ ശ്രീക്കുട്ടി (21)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചൊവ്വ രാവിലെയോടെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടോടെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. യാത്രാമധ്യേ കാരന്തൂരില്‍വെച്ചാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീക്കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി രേഖയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സമീപ പ്രദേശങ്ങളില്‍ പരിശോധന നടത്തി. 


22 കുടുംബങ്ങളാണ് കുറ്റിവയല്‍ പണിയ ഉന്നതിയില്‍ താമസിക്കുന്നത്. എല്ലാ കുടുംബങ്ങളും ഒരു കിണറില്‍നിന്നാണ് കുടിവള്ളം ശേഖരിക്കുന്നത്. കുടിവെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു. ക്ലോറിനേഷന്‍ നടത്തി. യുവതിയുടെ മരണകാരണം പരിശോധനാഫലങ്ങള്‍ പൂര്‍ത്തിയായ ശേഷമേ അറിയാന്‍ സാധിക്കൂ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷിഗെല്ലയാണോ എന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. ദാസന്റേയും ശോഭനയുടേയും മകളാണ് ശ്രീക്കുട്ടി. സംസ്‌കാരം പിന്നീട്.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show