സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
കല്‍പ്പറ്റ: ദേശീയ സെന്‍സസിന്റെ ഭാഗമായ സെന്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് തുടക്കമായി. ചരിത്രത്തില്‍ ഇതാദ്യമായാണ് സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സംവിധാനം ഒരുക്കിയത്. പൂര്‍ണമായി ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നടത്തുന്ന ഇത്തവണത്തെ സെന്‍സസിന്റെ മുഖ്യ ആകര്‍ഷകവും സെല്‍ഫ് എന്യുമറേഷന്‍ തന്നെയാണ്. ആദ്യ ദിനം തന്നെ ജില്ലയില്‍ നിരവധിപ്പേരാണ് സ്വന്തം വിവരങ്ങള്‍ സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. ഒപ്പം വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റില്‍ സെന്‍സസ് മാസ്റ്റര്‍ ട്രെയിനര്‍ കൂടിയായ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്. ശ്രീജിത്ത് കളക്ടറേറ്റ് ജീവനക്കാര്‍ക്ക് സെല്‍ഫ് എന്യുമറേഷന്‍ പരിചയപ്പെടുത്തി.
ഉദ്യോഗസ്ഥ!ര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ സ്വമേധയാ സെന്‍സസ് വെബ് പോ!ര്‍ട്ടലില്‍ നല്‍കാന്‍ കഴിയുന്ന സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ഇത് നിര്‍ബന്ധമല്ലെങ്കിലും സാധ്യമാവുന്നത്ര പേര്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അഭ്യര്‍ത്ഥിച്ചു. സെല്‍ഫ് എന്യുമറേഷന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അടുത്ത മാസം സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ടതില്ല. പകരം സെല്‍ഫ് എന്യുമറേഷന്‍ ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയാല്‍ മാത്രം മതിയാവും. രണ്ടാഴ്ച മാത്രമാണ് സ്വമേധയാ വിവരങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുക. അതിന് ശേഷം ജൂലൈ ഒന്ന് മുതല്‍ എന്യൂമറേറ്റര്‍മാ!ര്‍ ഓരോ വീടുകളിലും എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങും.
മൊബൈല്‍ ഫോണില്‍ നിന്നോ കംപ്യൂട്ടറില്‍ നിന്നോ https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര് നല്‍കണം. ഒരു മൊബൈല്‍ ഫോണ്‍ നമ്പറും വേണം. ഒരും മൊബൈല്‍ ഫോണ്‍ നമ്പ!ര്‍ ഒരു വീടിന്റെ വിവരങ്ങള്‍ നല്‍കാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ശേഷം ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി കൂടി നല്‍കുന്നതോടെ അടുത്ത പടിയിലേക്ക് കടക്കാം. വീട് സ്ഥിതി ചെയ്യുന്ന ജില്ല തെരഞ്ഞെടുത്ത് വില്ലേജ്, ടൗണ്‍, സ്ഥലം എന്നിവ നല്‍കിയാല്‍ നിങ്ങളുടെ പ്രദേശത്തിന്റെ ഒരു ഭൂപടം ദൃശ്യമാവും. ഇതില്‍ നിന്ന് വീട് നിലവില്‍ക്കുന്ന സ്ഥലം കൃത്യമായി തെരഞ്ഞെടുക്കണം. തുട!ര്‍ന്നാണ് സെന്‍സസ് ചോദ്യങ്ങള്‍ ദൃശ്യമാവുക. ആകെ 34 ചോദ്യങ്ങളാണ് സെന്‍സസ് വിവരശേഖരണത്തിനായുള്ളത്. ചോദ്യങ്ങള്‍ ഓരോന്നായി ദൃശ്യമാവും. ഒപ്പം അവയുടെ ഉത്തരങ്ങളുമുണ്ടാവും. അവയില്‍ നിന്ന് ഓരോരുത്തരുടെയും വീടുമായി യോജിച്ചത് മാത്രം തെരഞ്ഞെടുത്താല്‍ മതിയാവും. വിവരങ്ങളെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കാനുള്ള അവസരം ലഭിക്കും. വേണമെങ്കില്‍ കൊടുത്ത ഓപ്ഷനുകളില്‍ മാറ്റം വരുത്താം. എല്ലാം ശരിയാണെങ്കില്‍ മറുപടികള്‍ സെന്‍സസ് പോര്‍ട്ടലിലേക്ക് സമ!ര്‍പ്പിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിയുന്നതോടെ 11 അക്ക സെന്‍ഫ് എന്യുമറേഷന്‍ ഐ.ഡി ലഭിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
