കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കില്ല.
ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമിന്റെ സുരക്ഷിത ജലനിരപ്പ് 106.5 മീറ്ററില്‍ നിലനിര്‍ത്തേണ്ടതിനാല്‍, ഡാമിന്റെ ഒന്ന് മുതല്‍ നാല് വരെയുള്ള ഷട്ടറുകള്‍ ഇന്ന് (17.06.2026) വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റര്‍ വീതം (ആകെ 40 സെന്റിമീറ്റര്‍) ഉയര്‍ത്തും.
21 മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് തിരൂര്‍ അന്നശ്ശേരി- പൂകൈത റോഡില്‍ വെള്ളം കയറി. റോഡരികിലെ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. തൊടില്‍ നിന്ന് റോഡിലേക്ക് പൂര്‍ണമായി വെള്ളം കയറിയതോടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയായി. െ്രെപവറ്റ് ബസുകള്‍ ഉള്‍പ്പടെ സര്‍വീസ് നിര്‍ത്തി. നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഫിഫ വേള്‍ഡ് കപ്പ് സീഫൈവ് ആപ്പ്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
