OPEN NEWSER

Thursday 18. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി

  • Mananthavadi
18 Jun 2026

പുല്‍പ്പള്ളി: നിര്‍ദിഷ്ട ബൈരക്കുപ്പ പാലം പദ്ധതി പ്രദേശത്ത് ഉദ്യോഗസ്ഥജനപ്രതിനിധി സംഘം സംയുക്ത പരിശോധന നടത്തി. പി.ഡബ്ല്യു.ഡി. ദേശീയ പാത അതോറിറ്റി, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പ്രാദേശിക വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ കടവില്‍ പാലത്തിന് തറക്കല്ലിട്ട സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്.പാലം നിര്‍മിച്ചുകഴിഞ്ഞാല്‍ കേരളത്തിന്റെ ഭാഗത്തെ അപ്രോച്ച് റോഡിനുവേണ്ടിയുള്ള പരിശോധനകളാണ് നടന്നത്. സ്വകാര്യ ഭൂമിയോ, കെട്ടിടങ്ങളോ ഏറ്റെടുക്കേണ്ടിവരുമോയെന്നും സംഘം പരിശോധിച്ചു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംഘം തയ്യാറാക്കും.പാലം വന്നുകഴിഞ്ഞാല്‍ 300 മീറ്റര്‍ മുതല്‍ 400 മീറ്റര്‍വരെയുള്ള അപ്രോച്ച് റോഡാണ് നിര്‍മിക്കേണ്ടിവരിക. രണ്ടുവരി പാതയാണെങ്കില്‍ 30 മീറ്ററോളം സ്ഥലം ആവശ്യമുണ്ട്. ഒന്‍പത് മീറ്റര്‍ വീതിയിലാണ് ഇവിടെ  നിലവില്‍ റോഡുള്ളത്. ഈ സാഹചര്യത്തില്‍ ഇരുവശത്തുമായി ഭൂമി ഏറ്റെടുക്കേണ്ടിവരും. വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ നിലവിലുള്ള റോഡിനേക്കാള്‍ അഞ്ച് മീറ്ററോളം ഉയരത്തിലാവും അപ്രോച്ച് റോഡ് വരിക. ഇത് സംബന്ധിച്ച ഇന്‍വസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് ഉടന്‍ കൈമാറും.


ബത്തേരി തഹസില്‍ദാര്‍ ബി. പ്രശാന്ത്, പി.ഡബ്ല്യു.ഡി. എന്‍.എച്ച്. വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ നിധില്‍ ലക്ഷ്മണ്‍, അസി. എന്‍ജിനീയര്‍ കെ.ആര്‍. രാഘേഷ്, പിഡബ്ല്യുഡി അസി. എന്‍ജിനീയര്‍ സാറ്റീഷ് സൈമണ്‍, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഗിരിജാ കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, ഫാ. എബിന്‍ കുന്നപ്പള്ളി, മുനീര്‍ അച്ചിക്കുളത്ത്, പികെ ജോണി, പി എ പ്രകാശന്‍, ബീന ജോസ് ,എം എ അസീസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി സണ്ണി, പി കെ രാജന്‍, മിനി ജെയിംസ്, ലിംന ഷിനോയ്, സുജാത രാജു, സുമ മാധവന്‍, ലിബിന്‍ ദിലിപ് പൊതുപ്രവര്‍ത്തകരായ സുനില്‍ പാലമറ്റം, മനോജ് കടുപ്പില്‍, ഷിനോയ് മാത്യു,എന്നിവര്‍ പരിശോധനാ സംഘത്തോടെപ്പമുണ്ടായിരുന്നു.


ട്രസ്റ്റീ ബഷീര്‍ യു, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ഡോ. മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലിഡാ ആന്റണി, ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പാള്‍ പ്രൊ. ഡോ. ലാല്‍ പ്രശാന്ത് എം എല്‍, ഓപ്പറേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി
  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
  • പോക്‌സോ കേസ്: പിതാവിന് തടവും പിഴയും
  • പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ 19 ന്
  • പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
  • വൈപ്പടിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show