OPEN NEWSER

Friday 19. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍

  • Mananthavadi
19 Jun 2026

മാനന്തവാടി: വിദ്യാര്‍ത്ഥികള്‍ പഠനത്തിനും വിനോദങ്ങള്‍ക്കുമൊപ്പം വായന നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാ മാസാചരണം ജില്ലാതല ഉദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വായന വിശാലമായ ലോകത്തിലേക്കാണ് നമ്മെ നയിക്കുന്നതെന്നും വായനാറിവ് ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെന്ന ബോധ്യവുംവിദ്യാര്‍ഥികള്‍ക്കുണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി. എഴുത്തുകാരന്‍ വാസുദേവന്‍ ചീക്കല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിനുമോള്‍ തോമസ് വായനാദിന സന്ദേശം നല്‍കി. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്‌കൂള്‍ തയ്യാറാക്കിയ സുവനീര്‍ പി.ടി.എ പ്രസിഡന്റ് എല്‍.ജെ ഷാജിത്തിന് നല്‍കി ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി എസ് മൂസ വായനാദിന പ്രതിജ്ഞ ചൊല്ലി.

നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ ഹംസ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്,സ്‌കൂള്‍ എച്ച് എം സുരേഷ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ മൊയ്തൂട്ടി, മദര്‍ പി.ടി.എ പ്രസിഡന്റ് ധന്യ, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം നാസര്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി അര്‍ജുന്‍ പി ജോര്‍ജ്, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
  • ഡോക്ടറില്ല, ക്ഷീരകര്‍ഷകര്‍ സമരത്തിലേക്ക്.
  • ബൈരക്കുപ്പ പാലം; ജനപ്രതിനിധി-ഉദ്യോഗസ്ഥ സംഘം സ്ഥലപരിശോധന നടത്തി
  • വയനാട് എഡിഎം ആയി കെ.അജീഷ് ചുമതലയേറ്റു
  • പനിയും ഛര്‍ദിയും; യുവതി മരിച്ചു
  • കാലവര്‍ഷം; സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത, കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് തുടക്കമായി; വയനാട് ജില്ലയില്‍ ആദ്യദിനം തന്നെ പൂര്‍ത്തിയാക്കിയത് നിരവധിപ്പേര്‍
  • അര്‍ബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചതായ പരാതി : മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show