ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
മീനങ്ങാടി: ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. മുട്ടില്‍ പൂച്ചാക്കൂല്‍ വീട്ടില്‍ പി.കെ അസ്രത്ത് (46), മുട്ടില്‍ എടപ്പള്ളി പറമ്പത്ത് വീട്ടില്‍, ഇ.പി റസാഖ് (39), കല്‍പ്പറ്റ, കൈനാട്ടി, അയിച്ചോടത്ത് വീട്ടില്‍ റിജിനേഷ് (47), പുളിയാര്‍മല, മൂവട്ടിക്കുന്ന് മണലും പുറത്ത് വീട്ടില്‍, രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടില്‍ നോര്‍ത്ത് വില്ലേജ് 644/62 ല്‍ പെട്ട സ്ഥലത്ത് സര്‍ക്കാര്‍ നോട്ടീഫൈ ചെയ്ത 70 അടിയോളം നീളമുള്ള വീട്ടിമരമാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപ്പെട്ട് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലമുടമയുടെ പരാതിയില്‍ മീനങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
