വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
നൂല്‍പ്പുഴ: മഴക്കാലത്ത് കൊതുകുജന്യജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡ്രൈ ഡേ ക്യാമ്പയിനും ഷിഗെല്ല ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു.
ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ടി. രേഖ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ്. ജെറോഡ് മുഖ്യപ്രഭാഷണം നടത്തി. വയറിളക്ക രോഗങ്ങള്‍, ജലജന്യപ്രാണിജന്യ രോഗങ്ങള്‍ എന്നിവയെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യാ വിജയകുമാര്‍ പരിശീലനം നല്‍കി.
ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കൂടി പങ്കാളിത്തത്തോടെ സ്‌കൂള്‍ പരിസരത്തെ കൊതുകുകളുടെ ഉറവിട നശീകരണവും നടത്തി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീനാഥ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം. ഫസല്‍, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്ട്രോള്‍ ഓഫീസര്‍ വി.പി. കൃഷ്ണകുമാര്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുബൈറത്ത്, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൊഴിലിടങ്ങളില്‍ ഇന്ന് ഡ്രൈ ഡേ; ജില്ലാതല ഉദ്ഘാടനം സിവില്‍ സ്‌റ്റേഷനില്‍
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് തൊഴിലിടങ്ങളില്‍ ശനിയാഴ്ച െ്രെഡ ഡേ ആചരിക്കും. കൊതുകുജന്യ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊതുകുകളുടെ ഉറവിടം നശിപ്പിക്കാനാണ് ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ െ്രെഡ ഡേ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 20 ശനിയാഴ്ച രാവിലെ 10.30ന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് നടക്കുന്ന െ്രെഡ ഡേ ക്യാമ്പയിനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, പാഴ് വസ്തുക്കള്‍ , സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തി ഒഴിവാക്കുകയോ വെള്ളം കെട്ടാത്ത രീതിയില്‍ സൂക്ഷിക്കുകയോ ചെയ്യുകയാണ് െ്രെഡ ഡേയിലെ പ്രധാന പ്രവര്‍ത്തനം. കൊതുകിന്റെ മുട്ടവിരിഞ്ഞുള്ള വളര്‍ച്ചാചക്രം തടയുന്നതിലൂടെ കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി തടയാനാവും.
ഡ്രൈ ഡേ: പ്രാധാന്യവും ആചരിക്കേണ്ട ദിവസങ്ങളും
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച ശാസ്ത്രീയ മാര്‍ഗ്ഗമാണ് െ്രെഡ ഡേ ആചരണം. വീടിനും സ്ഥാപനങ്ങള്‍ക്കും ചുറ്റും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ചിരട്ടകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ടയറുകള്‍, റബ്ബര്‍ തോട്ടങ്ങളിലെ പാത്രങ്ങള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേ, ചെടിച്ചട്ടികള്‍, പാഴ് വസ്തുക്കള്‍, സ്ഥലങ്ങള്‍ തുടങ്ങിയവയിലെ വെള്ളം പൂര്‍ണ്ണമായും ഒഴിവാക്കി കൊതുകിന് മുട്ടയിടാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് െ്രെഡ ഡേ.
പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കൃത്യമായി െ്രെഡ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും
ശനിയാഴ്ച ഓഫീസുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് െ്രെഡ ഡേ. വിദ്യാര്‍ത്ഥികളിലൂടെ സന്ദേശം വീടുകളിലേക്ക് എത്തിക്കാനും അതുവഴി െ്രെഡ ഡേ കൂടുതല്‍ സാമൂഹിക പങ്കാളിത്തത്തോടെ കാര്യക്ഷമമാക്കാനുമാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
