OPEN NEWSER

Monday 22. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി

  • Kalpetta
22 Jun 2026


കല്‍പ്പറ്റ: വേനല്‍ക്കാലത്ത് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് അവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ പുഴയില്‍ തടയണകള്‍ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തി കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് എം എല്‍ എ കത്ത് നല്‍കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രസ്തുത പ്രദേശത്തെ കാപ്പി, കുരുമുളക്, കമുക് തുടങ്ങിയ കൃഷികള്‍ കരിഞ്ഞുണങ്ങുന്നത് പതിവാണ്. കേരളകര്‍ണാടക സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന അതിര്‍ത്തി കൂടിയായ കബനിനദിയില്‍ തടയണ ഇല്ലാത്തത് മൂലം ജലം നിലവില്‍ പൂര്‍ണമായി ഒഴുകിപ്പോകുന്ന സാഹചര്യമാണ്. ഇത് വരള്‍ച്ചയുടെ ആക്കം കൂട്ടുന്നതായും എം എല്‍ എ കത്തില്‍ ചൂണ്ടിക്കാട്ടി


 ഈ സാഹച്‌ര്യത്തിലാണ് പ്രദേശത്തെ പെരിക്കല്ലൂര്‍, മരക്കടവ്, അമ്പത് വയല്‍, കൊളവള്ളി സ്‌റ്റേജ് ഒന്ന്, കൊളവള്ളി സ്‌റ്റേജ് രണ്ട്, കൃഗന്നൂര്‍, മരക്കടവ് വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് എന്നീ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണമെന്നാണ് എം എല്‍ എ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
  • ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show