OPEN NEWSER

Monday 22. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു

  • Kalpetta
22 Jun 2026

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടക്കുന്ന രണ്ടാംഘട്ട അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു. ദുരന്തബാധിതരായി സര്‍ക്കാര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ പുനരധിവാസ അപ്പീല്‍ ലിസ്റ്റില്‍ ഉള്‍പെട്ട ഗുണഭോക്താക്കളും വാണിജ്യ സ്ഥാപനങ്ങളുമായി ബന്ധപെട്ട പട്ടികയില്‍ ഉള്‍പെട്ട ഗുണഭോക്താക്കളുമാണ് രണ്ടാംഘട്ട അദാലത്തില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 24 വരെ കളക്ട്രേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടക്കും.

അദാലത്തില്‍ നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളവരുടെ വിശദാംശങ്ങള്‍ ക്യാമ്പില്‍ വരുന്ന മറ്റ് കുടുംബാംഗങ്ങള്‍ കൊണ്ടുവരേണ്ടതാണ്. ദുരന്തബാധിതര്‍ക്ക് 2024 ജൂലൈ 30 നുണ്ടായിരുന്ന ലോണ്‍ സംബന്ധിച്ച വിവരങ്ങളുടെ രേഖകള്‍ ( ബാങ്ക് ലോണ്‍ സ്‌റ്റേറ്റ്‌മെന്റ്‌റ്/ പാസ്സ് ബുക്ക് ) നിര്‍ബന്ധമായും കൊണ്ടുവരണം. മരണപ്പെട്ടവരുടെ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ജീവിച്ചിരിക്കുന്ന മറ്റ് അടുത്ത ബന്ധുക്കള്‍ ലഭ്യമാക്കണം. ആധാര്‍/ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ലോണ്‍ അക്കൗണ്ട് പാസ് ബുക്ക്, ലോണ്‍ തുക രേഖപ്പെടുത്തിയ ലോണ്‍ സ്‌റ്റേറ്റ്‌മെന്റ് എന്നിവയുടെ പകര്‍പ്പ് അദാലത്തില്‍ കൊണ്ടുവരണം.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
  • ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show