OPEN NEWSER

Sunday 21. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്

  • Kalpetta
21 Jun 2026

കോട്ടത്തറ: കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന്  വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ചതായി  കാര്‍ഷിക വികസന  ക!ര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ധിഖ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പി.എച്ച്.സി കല്ലുമൊട്ടംകുന്ന് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലേക്ക് യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, പ്രദേശവാസികള്‍ എന്നിവര്‍ക്ക്  ഉപകാരപ്പെടുന്ന രീതിയില്‍ പള്ളിക്കുന്ന്  വെണ്ണിയോട് റോഡിന്റെ നവീകരണം സാധ്യമാക്കും. ജില്ലയിലെ മറ്റ് റോഡുകളുടെയും അപ്രോച്ച് റോഡുകളുടെയും നവീകരണ പ്രവൃത്തികളില്‍ കൃത്യമായ ഇടപെടല്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

കോട്ടത്തറ പഞ്ചായത്തിലെ ഷെല്‍ട്ട!ര്‍ ഹോം നിര്‍മാണം പുരോഗമിക്കുകയാണ്. സാസ്‌കി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെറ്ററിനറി കേന്ദ്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍  കോട്ടത്തറ ഗ്രാമപഞ്ചായത്ത് മികച്ച മുന്നേറ്റമാണ്  നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.  കാര്‍ഷിക രംഗത്ത് നടപ്പാക്കേണ്ട ഇടപെടലുകള്‍ സംബന്ധിച്ച് പൊതുജനങ്ങളും, തദ്ദേശസ്ഥാപനങ്ങളും  അഭിപ്രായം അറിയിക്കണമെന്നും അതിന്മേല്‍ സാധ്യമായ തുട!ര്‍ നടപടികള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ക!ര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്ത് ആദ്യമായി സംസ്ഥാന സ!ര്‍ക്കാര്‍ അഞ്ച് വ!ര്‍ഷത്തെ പദ്ധതി പ്രഖ്യാപിക്കുകയും പ്രാഥമിക ചെലവുകള്‍ക്കായി മൂന്നര കോടി രൂപ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നതിന് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന മോഡല്‍ കോണ്‍ക്ലേവ് അടുത്ത മാസം നടക്കും. എല്ലാ മേഖലകളിലുമുള്ള പ്രശ്‌നങ്ങള്‍ നീതിപൂര്‍വം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സി.എം.എല്‍.ആ!ര്‍.ആ!ര്‍.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 39 ലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതമായ 11 ലക്ഷവും  ഉള്‍പ്പെടെ  50 ലക്ഷം രൂപ ചെലവഴിച്ചാണ് പി.എച്ച്.സി കല്ലുമൊട്ടം കുന്ന് റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഇ.സി അജീഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയ!ര്‍പേഴ്‌സണ്‍മാരായ ഇ.ആ!ര്‍ പുഷ്പ, പി.പി രനീഷ്, ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം സുനില്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജി. ജെനിമോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ടീച്ച!ര്‍, ജോണ്‍സി സജി, സജീഷ് കുമാര്‍, സനിലേഷ്, എലിസബത്ത്, റംല അസീസ്, പി.കെ ജോണ്‍, ജെസ്റ്റിന്‍ സിറിയക്ക്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, അസിസ്റ്റന്റ് എന്‍ജിനീയ!ര്‍ മഞ്ജുഷ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സുരേഷ് ബാബു വാളല്‍, വാര്‍ഡ് വികസന സമിതി കണ്‍വീന!ര്‍ പുഷ്പ സുന്ദരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.സി തങ്കച്ചന്‍, അബ്ദുള്ള വൈപ്പടി, മധു എസ് നമ്പൂതിരി, എം.കെ ചന്ദ്രന്‍ എന്നിവ!ര്‍ പങ്കെടുത്തു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
  • ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
  • വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍
  • ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം മുറിച്ചു കടത്താന്‍ ശ്രമിച്ചവര്‍ റിമാന്‍ഡില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show