ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബില്ലിംഗ് കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതോടെ കൗണ്ടറിന് മുന്നില്‍ രോഗികളുടെ നീണ്ട ക്യൂ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിലവില്‍ അഞ്ച് ജീവനക്കാരാണുള്ളത്. സിടി, സ്‌കാനിംഗ്, ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണമിടപാടുകളും ഈ കൗണ്ടറില്‍ മാത്രമായതിനാല്‍ മണിക്കൂറുകളോളമാണ് രോഗികളും കൂട്ടിരിപ്പുകാരും ക്യൂ നില്‍ക്കേണ്ടി വരുന്നത്. ഒരു ദിവസത്തില്‍ ആയിരത്തോളം രോഗികളാണ് ഈ കൗണ്ടറിനെ ആശ്രയിക്കുന്നത്. ഡയാലിസിസ് രോഗികള്‍ ഉള്‍പ്പെടെ ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടിലാണ്. ഇടക്കിടെ സോഫ്‌റ്റ്വെയറും പ്രിന്ററും പണിമുടക്കുന്നതോടെ രോഗികളുടെ ദുരിതം ഇരട്ടിയാക്കും.
ഇത് ജീവനക്കാരും രോഗികളും തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്. ഇതോടെ ജീവനക്കാര്‍ക്ക് ജോലിഭാരം ഇരട്ടിയാവുകയാണ്. ഉച്ചയ്ക്ക് ശേഷം ഒപി ടിക്കറ്റ് കൂടി ഇതേ കൗണ്ടറില്‍ നല്‍കുന്നതോടെ കൗണ്ടറില്‍ തിരക്ക് വര്‍ദ്ധിക്കും. പകര്‍ച്ചവ്യാധികള്‍ പകരുന്ന സാഹചര്യത്തില്‍ പോലും രോഗികള്‍ പരസ്പരം ഒട്ടിനിന്ന് ക്യൂനില്‍ക്കുന്നത് രോഗങ്ങള്‍ പകരാനും ഇടയാക്കും. ആശുപത്രിക്ക് മുന്നിലെ കൗണ്ടറിന് ഒപ്പം തന്നെ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ച് ഒന്നോ രണ്ടോ കൗണ്ടറുകള്‍ കൂടി ആരംഭിക്കാനായാല്‍ രോഗികളുടെ തിരക്ക് കുറയ്ക്കാന്‍ കഴിയും. അടിയന്തിരമായി ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
