വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
സംസ്ഥാനത്തെ ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് (നാഷണല്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ) നിലവാരത്തില്‍ ഉയര്‍ത്താനുള്ള മൂന്നാംഘട്ട വിലയിരുത്തലുകള്‍ വയനാട് ജില്ലയില്‍ ആരംഭിച്ചു. ജില്ലയിലെ ആയുര്‍വേദ ആയുഷ് കേന്ദ്രങ്ങളായ വെള്ളമുണ്ട, നിരവില്‍പ്പുഴ ,തലപ്പുഴ, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, എച്ചോം, പാടിച്ചിറ, ഹോമിയോപ്പതി ആയുഷ് കേന്ദ്രങ്ങളായ കോളേരി, നൂല്‍പ്പുഴ, പൂതാടി തുടങ്ങിയ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം, രോഗിസൗഹൃദം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കുന്നത്. ജില്ലാതല ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലതിക നിര്‍വഹിച്ചു. വാര്‍ഡ് അംഗം കെ ടി ഷിംന അധ്യക്ഷത വഹിച്ചു. എന്‍ എ ബി എച്ച് നാഷണല്‍ അസസര്‍ ഡോ ജിതിന്‍ കെ നായര്‍ മുഖ്യാതിഥിയായി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഒ കെ ശ്രീജ, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ഹരിത ജയരാജ്, ജില്ലാ ക്വാളിറ്റി നോഡല്‍ ഓഫീസര്‍മാരായ ഡോ സി എന്‍ രേഖ, ഡോ എലിസബത്ത് സൂസന്‍, ക്വാളിറ്റി ഫെസിലിറ്റെറ്റര്‍മാരായ ഡോ ശ്രീദാസ് എളപ്പില, ഡോ ജിതിന്‍ എം ഔസേപ്പ്, ഡോ എസ് എസ് ശ്രുതി എന്നിവര്‍ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ 14 ആയുഷ് ആരോഗ്യകേന്ദ്രങ്ങള്‍ നിലവില്‍ എന്‍ എ ബി എച്ച് മികവിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
