വയനാട് ജില്ലയില്‍ 45966 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ അഞ്ച് വയസ്സ് വരെയുള്ള 45966 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. ടി രേഖ അറിയിച്ചു. ജില്ലയില്‍ ആദ്യദിനം തുള്ളിമരുന്ന് നല്‍കിയത് 88 ശതമാനം കുട്ടികള്‍ക്കാണ്. വാക്‌സിന്‍ എടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി ജൂണ്‍ 29, 30 തുള്ളിമരുന്ന് നല്‍കുമെന്നും രക്ഷിതാക്കള്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
