ഓപ്പറേഷന്‍ തൂഫാന്‍; കര്‍ണാടകയില്‍ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്; പബ്ലിക് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി
ബത്തേരി: കര്‍ണാടകയില്‍ നിന്ന് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി. ബസ് യാത്രികനായ കോഴിക്കോട്, പടനിലം, മീന്‍കുഴി പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ഷെഫീഖ് (23)നെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെയുള്ള കേരളാ പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും നടത്തിയ ഓപ്പറേഷനിലാണ് 5.785 കിലോ ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. മൈസൂര്‍ ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന കര്‍ണ്ണാടക ആര്‍.ടി.സി തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷെഫീക്കില്‍ നിന്ന് ലഹരി കണ്ടെത്തിയത്. ഇയാളുടെ മടിയില്‍ വെച്ചിരുന്ന ബാഗിനുള്ളില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പോലീസ് സംഘത്തില്‍ എസ്.ഐ പി. ജയപ്രകാശ്, എ. എസ്.ഐ ജയകുമാര്‍, സിപിഓ മാര്‍ഷല്‍, വനിതാ സി.പി.ഒ സംഗീത തുടങ്ങിയവരുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
