OPEN NEWSER

Tuesday 30. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു

  • Mananthavadi
30 Jun 2026

മാനന്തവാടി: വാളാട് പ്രശാന്തഗിരിയില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സിനി വെട്ടേറ്റ് മരിച്ച കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതിയായ നെടുമല ദേവസ്യയെയാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബിജു.ടി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. 2019 ജൂണ്‍ 17നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തൊഴിലുറപ്പ് ജോലിക്ക് പോയ സിനി യെ ഇടവേളയില്‍ കാപ്പി കുടിക്കാനായി വീട്ടിലെത്തിയ ശേഷം പിന്നീട് വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തലപ്പുഴ പോലീസിന്റെ കണ്ടെത്തല്‍. മരണപ്പെട്ട സിനിയുടെ ഭര്‍ത്താവിന്റെ അമ്മാവനാണ് പ്രതിയായ ദേവസ്യ.
?കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 50 രേഖകളും 11 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിക്ക് വേണ്ടി അഡ്വ.അമൃത് രാജ് ജോര്‍ജ് കോടതിയില്‍ ഹാജരായി.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സിനി വധക്കേസ്: പ്രതി നെടുമല ദേവസ്യയെ കോടതി വെറുതെ വിട്ടു
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • മൂന്ന് പ്ലസ് വണ്‍ അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല; ഭൂരിഭാഗം കുട്ടികളും പ്രവേശനത്തിന് പുറത്ത്
  • സ്വകാര്യ ബസ് സര്‍വീസ് മേഖലയിലെ പ്രതിസന്ധി പരിഹരിരിച്ച് ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സിപിഐഎം
  • വയനാട് ജില്ലയില്‍ 45966 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കി
  • ശക്തമായ മഴ, ശ്രദ്ധിക്കുക, ബുധനാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വീണ് മധ്യവയസ്‌കന്‍ മരിച്ചു
  • ഓപ്പറേഷന്‍ തൂഫാന്‍; കര്‍ണാടകയില്‍ നിന്നുള്ള ലഹരി കടത്ത് പൊളിച്ച് പോലീസ്; പബ്ലിക് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോയോളം കഞ്ചാവ് പിടികൂടി
  • സെന്‍സസ് സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 30വരെ അവസരം
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show