വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി
മാനന്തവാടി: മാനന്തവാടിയില്‍ വയനാട് മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ നഗരസഭ തയ്യാറാണെന്ന് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയത്തില്‍ പാരിസണ്‍സ് എസ്റ്ററ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നഗരസഭ പരിധിയിലെ കല്ലിയോട്ട് കുന്നില്‍ 25 ഏക്കര്‍ സ്ഥലം വിട്ട് തരാന്‍ എസ്‌റ്റേറ്റ മാനേജ്‌മെന്റ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ആവശ്യകതയുടെ ഉത്തരവാദിത്വം നഗരസഭ ഏറ്റെടുക്കുകയാണ്. സ്ഥലത്തിന്റെ വിഷയം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ഒരു തരത്തിലും ബാധിക്കാന്‍ അനുവദിക്കുകയില്ല. മേപ്പാടിയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മാനന്തവാടി തന്നെയാണ് മെഡിക്കല്‍ കോളേജിന് ഏറ്റവും അനുയോജ്യമായ പ്രദേശം. അമ്പുകുത്തിയിലെ സ്ഥലം വിട്ട് കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചെയര്‍പേഴ്‌സന്‍ ജേക്കബ് സെബാസ്റ്റ്യന്‍ പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി വി ജോര്‍ജ്, ഷീജ ഫ്രാന്‍സിസ്, പി വി എസ് മൂസ, ഷിബു കെ ജോര്‍ജ് കൗണ്‍സിലര്‍മാരായ വി യു ജോയ്, പി കെ ഹംസ, സി കുഞ്ഞബ്ദുള്ള, ലിസ്റ്റി ജോസ്, വി പി സബിത, കൗസല്യ അച്ചപ്പന്‍ എന്നിവരും സംബന്ധിച്ചു,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
