OPEN NEWSER

Saturday 04. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Keralam
04 Jul 2026

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് 11 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ചൊവ്വാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശം. പത്തനംതിട്ട,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളകര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്.

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി പതിനൊന്നര വരെ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകവേഷണകേന്ദ്രം അറിയിച്ചു.

ഇന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താലൂക്കുകളില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുന്‍നിര്‍ത്തി വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ഓപ്പറേഷന്‍ തൂഫാന്‍ ; ബത്തേരിയില്‍ വീട്ടിലെ രഹസ്യ അറയിലും കാറിലും സൂക്ഷിച്ച വന്‍ ഹാന്‍സ് ശേഖരം പിടികൂടി
  • മുന്‍വര്‍ഷങ്ങളെക്കാള്‍ പിന്നിലായി മഴയളവ് : ജൂണ്‍ മാസത്തില്‍ വയനാട് ജില്ലയില്‍ കാലവര്‍ഷം മന്ദഗതിയില്‍
  • പെരിക്കല്ലൂരില്‍ കാര്‍ നിയന്ത്രണം വിട്ട് കടകളിലേക്ക് പാഞ്ഞുകയറി; രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ വയനാട് ജില്ലയില്‍
  • വയനാട് മെഡിക്കല്‍ കോളേജിന് സ്ഥലം കണ്ടെത്തി നല്‍കാന്‍ തയ്യാറാണെന്ന് മാനന്തവാടി നഗരസഭ ഭരണ സമിതി
  • കാടും നാടും കണ്ണീരണിഞ്ഞു; ചേകാടിക്കാരുടെ പ്രിയപ്പെട്ട കാട്ടാന 'ലക്ഷ്മി' ചരിഞ്ഞു
  • ഓപ്പറേഷന്‍ തൂഫാന്‍; ഒരു മാസത്തിനുള്ളില്‍ വയനാട്ടില്‍ 135 കേസുകള്‍; 148 പേര്‍ പിടിയില്‍
  • കായകല്‍പം: ആരോഗ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂലൈ 3ന് വയനാട് ജില്ലയില്‍; മന്ത്രി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show