മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. 2018, 2019, 2020 കാലയളവില്‍ വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സി.എസ്.ആര്‍ ഫണ്ടുകളും സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗിച്ച് വാങ്ങുന്ന ഉപകരണങ്ങള്‍ എങ്ങനെ വിനിയോഗിക്കണമെന്നത് ബന്ധപ്പെട്ട വകുപ്പുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വിഷയത്തില്‍ ആരോഗ്യ മന്ത്രിയുമായി സംസാരിക്കുമെന്നും പ്രശ്‌നത്തില്‍ ഗൗരവമായ ഇടപെടല്‍ ഉണ്ടാകുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. പൊതുപണം ഉപയോഗിച്ച് വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
