കല്‍പ്പറ്റ: കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ്സുകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ. സ്വകാര്യ ബസ്സുകളില്‍ നിലവിലെ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനമായി വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. നിലവിലെ നിരക്കില്‍ നിന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാല്‍ വ്യാപക പ്രതിഷേധം ഉയരുമെന്നും തീരുമാനത്തില്‍ നിന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പിന്‍മാറണമെന്നും എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
