OPEN NEWSER

Tuesday 07. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കള്ളാടി മണ്ണിടിച്ചില്‍; സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിര്‍മ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്

  • Kalpetta
07 Jul 2026

വയനാട്: മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ ഉണ്ടായ ദുരന്തത്തെത്തുടര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ ആറുപേരെ മേപ്പാടി വിംസ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നി തൊഴിലാളികളാണ് ചികിത്സയിലുള്ളത്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.ദുരന്തവിവരമറിഞ്ഞ് എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട്ടില്‍ നിന്നുള്ള ആദ്യ സംഘത്തിന് പുറമെ കോഴിക്കോട് നിന്നുള്ള സംഘത്തോടും അടിയന്തരമായി സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സംഘവും ജില്ലാ കളക്ടറും ഇതിനോടകം തന്നെ ദുരന്തസ്ഥലത്ത് എത്തിക്കഴിഞ്ഞു. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള അടിയന്തര പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വീഴ്ചകള്‍ പരിശോധിക്കുംനേരത്തെ വയനാട്ടില്‍ പെയ്ത ശക്തമായ മഴയ്ക്ക് ശേഷം ഇപ്പോള്‍ ഉണ്ടായ ചെറിയ മഴയില്‍ ഇത്തരമൊരു ദുരന്തം സംഭവിച്ചത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. പ്രദേശത്തെ അശാസ്ത്രീയമായ മണ്ണെടുപ്പും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് മുന്‍പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

?റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഉടന്‍ തന്നെ വയനാട്ടിലേക്ക് തിരിക്കും

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കള്ളാടി തുരങ്ക പാത മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍; സ്വാഭാവിക മണ്ണിടിച്ചിലല്ലെന്നും മനുഷ്യ നിര്‍മ്മിതമെന്നും മന്ത്രി ടി സിദ്ധിഖ്
  • തുരങ്കപത ; കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍
  • റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  • വയനാട് മെഡിക്കല്‍ കോളേജില്‍ കോടികളുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ച സംഭവം: ഉഷാ വിജയന്‍ എം.എല്‍.എ പരിശോധന നടത്തി
  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
  • മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടന്ന് നശിക്കുന്ന സംഭവം അതീവ ഗൗരവമേറിയ വിഷയം: മന്ത്രി ടി. സിദ്ദിഖ്.
  • വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത; രണ്ടിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show