OPEN NEWSER

Tuesday 25. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; യാത്രികര്‍ക്ക് നിസാര പരിക്ക്

  • Kalpetta
09 Jul 2026


താമരശ്ശേരി ചുരം:താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക്  മരം ഒടിഞ്ഞുവീണ് അപകടം. ആറ്  ഏഴ് വളവുകള്‍ക്കിടയില്‍ വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.മീനങ്ങാടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 
അപകടത്തില്‍ തകര്‍ന്ന വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചുരത്തില്‍ പെയ്യുന്ന കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ചുരത്തില്‍ അതീവ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം വീണുള്ള അപകടവും ഉണ്ടായിരിക്കുന്നത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാതിരി റിസര്‍വ് വനത്തില്‍ കാറുമായി അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം: നാല് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു
  • സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെന്‍ട്രല്‍ ജയിലിലടച്ചു.
  • ഇലക്ഷന്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വാടക ലഭിച്ചില്ല; ദുരിതത്തിലായി കാട്ടിക്കുളത്തെ ടാക്‌സി ഡ്രൈവര്‍
  • ഒരേ സ്‌കൂള്‍, ഒരേ ബാച്ച്; മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി 4 പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കേരള പോലീസിലേക്ക്
  • മധ്യവയസ്‌കനെ പുഴയില്‍ കാണാതായി
  • സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയയാള്‍ പോലീസിന്റെ പിടിയില്‍
  • നിയന്ത്രണം വിട്ട ട്രാവലര്‍ അപകടത്തില്‍പ്പെട്ടു.
  • നൈപുണ്യ തൊഴില്‍ പരിശീലനവുമായി കുടുംബശ്രീ
  • ഓണം വാരാഘോഷം; ജില്ലാതല ഉദ്ഘാടനം 24ന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വരുന്നു ഓപ്പറേഷന്‍ സ്‌കാന്‍; അനധികൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് പിടിവീഴും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show