OPEN NEWSER

Thursday 09. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം നാലായി

  • Kalpetta
09 Jul 2026

കള്ളാടി: മണ്ണിടിച്ചിലില്‍ വന്‍ നാശം വിതച്ച വയനാട് കള്ളാടി ദുരന്തഭൂമിയില്‍ നിന്നും വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പാലത്തിന് സമീപം സോണ്‍ വണ്ണില്‍ പുഴയോട് ചേര്‍ന്ന്  തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റുന്നതിനിടയിലാണ് അഗ്‌നിരക്ഷാ സേനയും മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം കണ്ടെത്തിയത്.ബീഹാര്‍ സ്വദേശിയും  എസ്‌കവേറ്റര്‍ ഓപ്പറേറ്ററുമായ മുഹമ്മദ് ഇംറാന്റെ മൃതദേഹമാണ്  കണ്ടെത്തിയത്.  മുഖം വ്യക്തമായതിനാല്‍ ഡിഎന്‍എ പരിശോധനയില്ലാതെ തന്നെ ബന്ധപ്പെട്ടവര്‍ മൃതദേഹം തിരിച്ചറിയുകയായിരുന്നു.


?കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ടണ്‍ കണക്കിന് മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.  കഡാവര്‍ നായ്ക്കള്‍ ഈ പ്രദേശത്ത് മൃതദേഹമുള്ള സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുതല്‍ ഈ ഭാഗം കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ദുരന്തനിവാരണ പ്രവ!ര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കി എം.പി പ്രിയങ്ക ഗാന്ധി
  • കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം നാലായി
  • പട്രോളിംഗും സുരക്ഷയും ശക്തമാക്കി പോലീസ്.
  • താമരശ്ശേരി ചുരത്തില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു; യാത്രികര്‍ക്ക് നിസാര പരിക്ക്
  • കള്ളാടി മണ്ണിടിച്ചില്‍: മേഖലയില്‍ ശാസ്ത്രീയനിയമ പരിശോധന നടത്തും: മുഖ്യമന്ത്രി വി.ഡി സതീശന്‍
  • വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്
  • കള്ളാടി മണ്ണിടിച്ചില്‍: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍
  • താമരശ്ശേരി ചുരം എട്ടാം വളവില്‍ റോഡിന് വിള്ളല്‍; യാത്രക്കാര്‍ ജാഗ്രത പാലിക്കണം
  • കള്ളാടി മണ്ണിടിച്ചില്‍; പരിസര പ്രദേശത്തെ താമസക്കാര്‍ക്ക് അവശ്യ വസ്തുക്കള്‍ ഉറപ്പാക്കും
  • വയനാട്ടില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show