മലയാളി വിദ്യാര്‍ത്ഥിയുടെ 'മെക്കാനോവെബ്' സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ DPIIT അംഗീകാരം; കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും അംഗീകാരം
കല്‍പ്പറ്റ: റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , സ്മാര്‍ട്ട് ഓട്ടോമേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മെക്കാനോവെബ് (Mechanoweb) എന്ന സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ Department for Promotion of Industry and Internal Trade (DPIIT)-യുടെ ഔദ്യോഗിക സ്റ്റാര്‍ട്ടപ്പ് അംഗീകാരം ലഭിച്ചു. ഇതിനുമുമ്പ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരവും സ്റ്റാര്‍ട്ടപ്പിന് ലഭിച്ചിരുന്നു.2024ല്‍ സ്ഥാപിതമായ മെക്കാനോവെബ്, നൂതന റോബോട്ടിക്‌സ്, അക അധിഷ്ഠിത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പഞ്ചാബിലെ Lovely Professional Universtiy-bn B.Tech Computer Science (Artificial Intelligence & Machine Learning) മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ ഷാരോണ്‍ ജോസ് ആണ് കമ്പനിയുടെ Founder & CEO. രാജസ്ഥാന്‍ സ്വദേശിനിയായ കാജല്‍ മീണ കമ്പനിയുടെ Co-Founder & Chief Marketing Officer (CMO) ആണ്.
ആരോഗ്യരംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സഹായകമാകുന്ന ടാമൃ േഒലമഹവേ ഗശീസെ എന്ന സാങ്കേതിക സംവിധാനം മെക്കാനോവെബ് വികസിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം അക അസിസ്റ്റന്റുകള്‍, സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍, ആരോഗ്യഓട്ടോമേഷന്‍ പരിഹാരങ്ങള്‍, റോബോട്ടിക്‌സ് അധിഷ്ഠിത നവീന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗവേഷണവികസന പ്രവര്‍ത്തനങ്ങളും കമ്പനി തുടരുകയാണ്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും Startup India പദ്ധതിയുടെ ഭാഗമായി ലഭിച്ച DPIIT അംഗീകാരത്തിന്റെയും പിന്തുണ മെക്കാനോവെബിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍, ഗവേഷണ സഹകരണങ്ങള്‍, നിക്ഷേപ സാധ്യതകള്‍, വ്യവസായ വികസന അവസരങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിനും ഈ അംഗീകാരങ്ങള്‍ സഹായകരമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
ആരോഗ്യരംഗത്തും റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളിലും ഇന്ത്യയില്‍ നിന്നുള്ള ആഗോള നിലവാരമുള്ള സാങ്കേതിക പരിഹാരങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് മെക്കാനോവെബിന്റെ ദീര്‍ഘകാല ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
