ബൈക്ക് അപകടം: യുവാവ് മരിച്ചു;സഹയാത്രികന് ഗുരുതര പരിക്ക്
പുല്‍പ്പള്ളി: ദേശീയപാത 766 ല്‍താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പുല്‍പ്പള്ളി സ്വദേശിക്ക് ദാരുണാന്ത്യം. പുല്‍പ്പള്ളി ആലൂര്‍ക്കുന്ന് കൈതത്തറയില്‍ അരുണ്‍ സജി (പോപ്പി 27) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പുല്‍പ്പള്ളി മൂഴിമല കത്തനാരു തോട്ടത്തില്‍ മനു പോളിനെ ഗുരുതരമായ പരിക്കുകളോടെ മുക്കം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് വരികയായിരുന്ന സ്വകാര്യബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കൈതത്തറയില്‍ സജി-ഷീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട അരുണ്‍. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരി 11 നായിരുന്നു ഇവരുടെ വിവാഹം. സഹോദരന്‍: ആന്‍ലിന്‍. അരുണ്‍ നെരോലാക് പെയിന്റ് കമ്പനിയില്‍ വയനാട് സോണല്‍ മാനേജറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മുക്കത്ത് കമ്പനിയുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
