മാനന്തവാടിയില്‍ പഴകിയ ഭക്ഷ്യവിഭവങ്ങള്‍ പിടികൂടി
മാനന്തവാടി: മാനന്തവാടിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കോഴിക്കോട് റോഡിലെ ഹോട്ടല്‍ അല്‍മാസ്, താഴയങ്ങാടി റോഡിലെ നിഹാല്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി പിഴ ചുമത്തി. നിഹാല്‍ ഹോട്ടലില്‍ നിന്നും പഴകിയ ചിക്കന്‍ പൊരിച്ചതും, അല്‍മാസില്‍ നിന്നും പഴകിയ മീന്‍ പൊരിച്ചതും, ചിക്കന്‍ പൊരിച്ചതും,മയോണൈസുമാണ് പിടികൂടിയത്. ക്‌ളീന്‍ സിറ്റി മാനേജര്‍ എസ് ഷൈജു, ജെ എച്ച് ഐമാരായ സന്തോഷ്, അശ്വിന്‍ ജിവനക്കാരനായ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
